May 18, 2026

എസ്. ടി പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച

0
IMG_20220417_074344.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് പരിധിയിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്ക് എസ്.ടി.പ്രാമോട്ടര്‍ നിയമനത്തിനായുളള കൂടിക്കാഴ്ച ഏപ്രില്‍ 20, 21, 22 തീയതികളില്‍ നടക്കും. നിയമന കൂടിക്കാഴ്ച്ചയ്ക്കായുളള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ സമയക്രമം പാലിച്ച് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഏപ്രില്‍ 20 ന് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയിലെ ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 നും നെന്‍മേനി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 നും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 നും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 നും സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഹാജരാകണം. ഏപ്രില്‍ 21ന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 35 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യു 10 നും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ 36 മുതല്‍ 79 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യു ഉച്ചയ്ക്ക് 2 നും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍, പുല്‍പ്പളളി ഗ്രാമപഞ്ചായത്തിലെ ഷോര്‍ട്ട് ലിസ്റ്റിലെ 1 മുതല്‍ 10 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മണി മുതലും പുല്‍പ്പളളി ഗ്രാമപഞ്ചായത്തിലെ
ഷോര്‍ട്ട് ലിസ്റ്റിലെ ക്രമനമ്പര്‍ 11 മുതല്‍ 41 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഹാജരാകണം. ഏപ്രില്‍ 22 ന് പൂതാടി ഗ്രാമപഞ്ചായത്തിലെ

ഷോര്‍ട്ട് ലിസ്റ്റിലെ ക്രമനമ്പര്‍ 1 മുതല്‍ 25 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 നും പൂതാടി ഗ്രാമപഞ്ചായത്തിലെ ഷോര്‍ട്ട് ലിസ്റ്റിലെ ക്രമനമ്പര്‍ 26 മുതല്‍ 56 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 നും  സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഹാജരാകണം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *