April 24, 2024

മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള സംഘർഷം: ഉപദേശക സമിതി വേണമെന്ന് പാർലമെൻ്ററി കമ്മറ്റി ശുപാർശ

0
Img 20220419 105553.jpg
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്….
വയനാട് : വയനാട്ടിലടക്കം കേരളത്തിൽ മലയോര വനമേഖലകളിൽ പ്രത്യേകിച്ചും ജനവാസ മേഖലകളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം അതിര് കടക്കുന്ന പശ്ചാത്തലത്തിൽ ഉപദേശക സമിതി വേണം എന്ന ആവശ്യം ഉയരുന്നു.
കോൺഗ്രസ്സ് എം.പി.യായ ജയറാം രമേശ് അധ്യക്ഷനായ പാർലമെൻററി ഉപദേശക സമിതിയാണ് ഈ ശുപാർശകൾ വെച്ചത്.
പ്രധാന നിർദേശങ്ങൾ. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ നിരീക്ഷിക്കാനും പരിഹാര മാർഗ്ഗങ്ങൾ കാണാനും സംസ്ഥാന സർക്കാർ 
മനുഷ്യ – വന്യ മൃഗ മാനേജ്മെൻ്റ് കമ്മറ്റി ഉണ്ടാക്കണം.
മുഖ്യവനപാലകർ 
അധ്യഷനായിരിക്കണം.
ഐ. ജി .റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥർ ഉപാധ്യക്ഷനാകണം.
വന്യ ജീവി സംരംക്ഷകൻ, വന്യ ജീവി വിദഗ്ദൻ ,ഈ മേഖലയിൽ പരിചയ സമ്പന്നരായ സന്നദ്ധ പ്രവർത്തകർ ,സാമൂഹ്വ ശാസ്ത്രജ്ഞർ തുടങ്ങിയവർ സമിതിയിൽ ഉണ്ടാകണം. 
വന്യ ജീവി ആക്രമണ മേഖലകളിൽ ഇവ കൈകാര്യം ചെയ്യാൻ പ്രാപ്തരായവരെ നിയോഗിക്കൽ, ഉപകരണങ്ങൾ ലഭ്യമാക്കൽ ,പ്രശ്നബാധിരരായ ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം ഉറപ്പാക്കൽ ,എന്നിവ സമിതി പ്രധാന പ്രവർത്തനങ്ങൾ .
വന്യ ജീവികളുടെ ആവാസ വ്യവസ്ഥ ശോഷണത്തിൻ്റെ ഭാഗമായി രൂക്ഷമായ ഭക്ഷ്യ- ജല പരിപാലനം വഴിമുട്ടിയ സാഹചര്യത്തിലാണ് ജനവാസ മേഖലകളിലേക്ക് ഉള്ള മൃഗങ്ങളുടെ കൂട്ട പലായനം നടക്കുന്നത്.
2018 മുതൽ 2021 വരെ കാലയളവിൽ കാട്ടാനകളുടെ ആക്രമണത്തിൽ കേരളത്തിൽ 59 പേർ കൊല്ലപ്പെട്ടു എന്നാണ് വനം പരിസ്ഥിതി മന്ത്രാലയം പാർലമെൻ്റിൽ വെളിപ്പെടുത്തിയത്.
ആഗോളതലത്തിലുള്ള 
പരിസ്ഥിതി ആവാസവ്യവസ്ഥ ശോഷണം ഈ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വന സംരംക്ഷണവും ആവാസ വ്യസ്ഥകളുടെ സുസ്ഥിരമായ പ്രയോഗവും വളരെ പ്രധാനപ്പെട്ടത്.
ഈ സമിതിയുടെ ശുപാർശക്കൊപ്പം സംരംക്ഷണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലായില്ലെങ്കിൽ 
വയനാട് അടക്കമുള്ള മേഖലകൾ അതീവ രൂക്ഷമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *