May 18, 2026

കെ റെയിൽ വേണം – കേരളം വളരണം” : ഡി.വൈ.എഫ്.ഐ ജില്ലാ സെമിനാർ നടത്തി

0
IMG_20220419_175505.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു. “കെ റെയിൽ വേണം – കേരളം വളരണം” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സി.എസ്. ശ്രീജിത്ത് വിഷയമവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി.വിജേഷ്, ഷിജിഷിബു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.മുഹമ്മദലി, സി.ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറിയേറ്റംഗം അർജ്ജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.ജിതിൻ സ്വാഗതവും ജില്ലാ കമ്മിറ്റിയാഗം കെ.വിപിൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *