August 28, 2026

വേനൽ മഴയിൽ കൃഷി നാശം: മുഴുവൻ കർഷകർക്കും അർഹമായ നഷ്ട്ട പരിഹാരം നൽകണം: ആം ആദ്മി പാർട്ടി

0
IMG_20220420_104848.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച മുഴുവൻ കർഷകർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 
സാമ്പത്തികമായി തകർന്ന കാർഷിക മേഖലയിൽ അൽപ്പം ഉണർവ് പ്രകടമായി വരുമ്പോഴാണ് പൊടുന്നനെ വേനൽ മഴ വ്യാപകമായ നാശം വിതച്ചത്. മാനന്തവാടി നിയജകമണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു, 
നിയോജക മണ്ഡലം കൺവീനർ മുനീർ പാറക്കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അജി കൊളോണിയ, ജോസ് പുന്നക്കുഴി, ബാബു തച്ചറോത്ത്,പി ടി മനോജ് കുമാർ. ഡാരിസ് തോമസ്, ഡിഗോൾ തോമസ്, സിബി വർഗീസ്, ടി എം ജോൺ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:
മുനീർ പാറക്കടവത്ത് (കൺവീനർ)സിബി വർഗീസ് (ജോ കൺവീനർ) ഡാരിസ് തോമസ് (സെക്രട്ടറി),ടി എം ജോൺ (ജോ സെക്രട്ടറി) ഡിഗോൾ തോമസ് (ട്രഷറർ)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *