August 28, 2026

ഗുണ്ടല്‍പേട്ടയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

0
IMG_20220420_094551.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗുണ്ടൽപേട്ട  : ഗുണ്ടല്‍പേട്ടയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഉദയഗിരി ആലക്കോട് താളിപ്പാറ കാപ്പിരിപ്പറമ്പില്‍ ജയിംസ്-റോസമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ് കുട്ടി (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗുണ്ടല്‍പേട്ട് ബേഗൂര്‍ ഐ.ടി.ഐ കോളേജിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ജോര്‍ജ് കുട്ടി സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ജോര്‍ജ് കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തില്‍ ജോര്‍ജ് കുട്ടിയുടെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കാർ യാത്രക്കാരായ കനകപുര സ്വദേശികളായ ശേഖർ, സൗന്ദര്യ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്തിക്കരെ എം. എസ്. രാമയ്യ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റാണ് ജോര്‍ജ് കുട്ടി. മൃതദേഹം ബേഗൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. ഭാര്യ:ജോസ്‌ന, മകള്‍: റോസമ്മ. സഹോദരി: ജോളി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *