August 27, 2026

രാജേഷിൻ്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന് കോൺഗ്രസ്

0
IMG_20220421_201251.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത രാജേഷിൻ്റെ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകുകയും കടങ്ങൾ എഴുതി തള്ളുകയും ചെയ്യണമെന്ന് ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. കെ റെയിലിന് വേണ്ടി കോടികൾ ചിലവഴിക്കുമ്പോൾ കർഷകരുടെ നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ഗവർമെൻ്റ് സ്വീകരിക്കുന്നത് .കൃഷിക്കാരോട് പോലും ധാർഷ്ട്യവും, അഹങ്കാരവുമാണ് പിണറായി സർക്കാർ പുലർത്തുന്നത്. പാവപ്പെട്ടവരുടേതെന്ന് അവകാശപ്പെടുന്ന ഗവർമെൻ്റ് പാവങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്. മനുഷ്യത്വത്തിന് വില കൽപ്പിക്കാത്ത സർക്കാർ കൃഷിക്കാരുടെ ജീവന് വലിയ വില നൽകേണ്ടി വരും. അടിയന്തിര സഹായമായി 10000 രൂപ കുടുംബത്തിന് നൽകിയതായും എൻ ഡി അപ്പച്ചൻ പറഞ്ഞു. പി കെ ജയലക്ഷ്മി, പി.വി. നാരായണ വാര്യർ,അഡ്വ. എൻ കെ വർഗീസ്, പി വി ജോർജ്ജ്, സുശോഭ് ചെറുകുമ്പം, പി എം ബെന്നി, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *