May 18, 2026

സേവാദൾ സംസ്ഥാന ചീഫിന് സ്വീകരണം നൽകി

0
IMG_20220421_200935.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോൺഗ്രസ് സേവാദൾ സംസ്ഥാന ചീഫായി നിയമിതനായ ശ്രീ. രമേശൻ കരുവാഞ്ചേരിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്വീകരണം നൽകി. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സ്വാധീനമുള്ള പോഷക സംഘടനയാണ് സേവാദൾ. പാർട്ടിയിലെ കേഡർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന സംഘടനയും സേവാദളാണ്. അത്കൊണ്ട് തന്നെ സമകാലിക സംഘടനാ പ്രവർത്തന രംഗത്ത് സേവാദളിന് പാർട്ടിയിലെ തീരുമാനങ്ങളെ ഏറെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: പി.എം. നിയാസ് പറഞ്ഞു.
സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ സ്വാഗതം പറഞ്ഞു ' ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. സംസ്ഥാന വനിതാ ചീഫ് ജയകുമാരി. ആർ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എം.എ ജോസഫ്, ഒ.വി. അപ്പച്ചൻ, എക്കണ്ടി മൊയ്‌ദൂട്ടി, പി. ചന്ദ്രൻ, ബിനു തോമസ്, ബിനോയ് ജോർജ്ജ് കമ്മന മോഹനൻ, എൻ.സി. കൃഷ്ണകുമാർ, മാണി ഫ്രാൻസിസ്, ബെന്നി വാളാട്, 
 നിക്സൺ ജോർജ്ജ് ജോഷി വേങ്ങൂർ, പി.വി.മത്തായി, നന്ദീഷ് എം.കെ. ജോഷിക്രിസ്റ്റി കെ.ജി.വിലാസിനി.കെ.എം.ശാന്ത .തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *