April 25, 2024

20 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസികൾ

0
Img 20220422 141708.jpg
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആറാം  വാർഡിൽ കോട്ടക്കുന്നിലെ 20 കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസി കൂട്ടായ്മ. വേനൽ കാലത്ത് കിണറുകൾ വറ്റുന്നതോടെ പ്രയാസത്തിലായ കുടുംബങ്ങൾക്കാണ് സൗദി പ്രവാസികൾ കുഴൽ കിണർ നിർമ്മിച്ച് നൽകിയത്. ഇതിനായി രണ്ട്  ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. 
പ്രവാസിയായ പി വി നാസറിന്റെ നേതൃത്വത്തിലാണ് ഇതിനായി പ്രവർത്തനങ്ങൾ നടത്തിയത്. 
കുഴൽക്കിണറിൽ ഉദ്‌ഘാടനം ഡിവിഷൻ കൗൺസിലറും മാനന്തവാടി മുൻസിപ്പൽ വൈ ചെയർമാനുമായ പി വി എസ് മൂസ്സ നിർവഹിച്ചു. മുനീർ പാറക്കടവത്ത്. സലിം പി എച്ച് ,വിനു ആലിയാട്ടു കുടി. റീജ രവി. ശുഭ ദാസൻ.വിഭ എം പി . എം അലവി. മജീദ് പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *