April 20, 2024

ഇന്ധന വിലവർധന: കേന്ദ്ര നയത്തിനെതിരെ പനമരത്ത് എൽ.ഡി.എഫ്. പ്രതിഷേധം

0
Img 20220422 151307.jpg
പനമരം : പെട്രോൾ ഡീസൽ പാചക വാതക വില വർധവിനെതിരെ എൽ ഡി എഫ് പനമരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരത്ത് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സമരം എൻ സി പി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആലി തിരുവാൾ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ പ്രഭാകരൻ ,സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എ ജോണി , ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണി , കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.പി ലൂക്കോസ്, കെ.പി ശശികുമാർ (കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട്), എം ടി ഇബ്രാഹിം (ഐ എൻ എൽ ജില്ലാ സെക്രട്ടറി . ഷബീർ അലി എൽ ജെ ഡി യുവ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ. എന്നിവർ സംസാരിച്ചു . എൽഡിഎഫ് നേതാക്കളായ ജസ്റ്റിൻ ബേബി, സി .ജി പ്രത്യൂഷ്എം, എ ചാക്കോ, സുബൈർ കടന്നോളി. ടി എം ഉമ്മർ , വത്സല ടീച്ചർ, വി എ കുര്യാച്ചൻ,ജോർജ് ഉരാശ്ശേരി, എളങ്ങോളി മമ്മൂട്ടി,മഹേഷ് കൃഷ്ണൻ. തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി കൺവീനർ പി.കെ ബാലസുബ്രമണ്യൻ സ്വാഗതവും ഇബ്രാഹിം പടയൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *