April 20, 2024

പ്രഥമ ചക്ക മഹോത്സവം നടന്ന ഗ്രാമത്തിൽ നിന്നും ചക്ക വിഭവങ്ങളിൽ പ്രാവീണ്യം നേടി ദമ്പതികൾ

0
Img 20220422 113040.jpg

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി…
തൃക്കൈപ്പറ്റ: 2006 ലെ പ്രഥമ ചക്ക മഹോത്സവം നടന്ന 
വയനാട്ടിലെ തൃക്കൈപ്പറ്റ 
ഗ്രാമത്തിലെ ചക്ക രുചി പെരുമയിൽ പങ്ക് ചേർന്ന് 
ഗ്രാമത്തിലെ ദമ്പതികൾ .
ചക്കയിൽ നിരവധി സ്വാദൂറും വിഭവങ്ങളൊ രുക്കി ശ്രദ്ദേയരാകുകയാണ് 
ഗ്രാമത്തിലെ ദമ്പതികളായ മനോജും – ഷൈലജയും.തൃശൂർ 
മുളങ്കുന്നത്ത് കാവിൽ നിന്നും കുടിയേറ്റ മേഖലയായ വയനാട് ജില്ല യിലെ തൃക്കെപറ്റയിൽ കുടിയേറി പാർത്തതാണ് മനോജ്‌.പാരമ്പര്യമായി പപ്പടം നിർമ്മിക്കുന്ന സമുദായത്തിലാണ് അങ്ങാടി പറമ്പിൽ മനോജ്‌ ജനിച്ചു വളർന്നത്.
വയനാട്ടിൽ വന്ന മനോജ്‌ വാടകക്ക് കിടന്ന് ഓട്ടോ ഓടിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഘട്ടത്തിലാണ് ,
കൊറോണയുടെ കരി നിഴൽ ഓട്ടം കുറഞ്ഞ് ജീവിതം പ്രതിസഡിയിലായ 
സമയത്താണ് ,യാദൃചീകമായി ഇവർ ചക്ക ഉല്പ്പന്ന നിർമ്മാണത്തിൽ പ്രാവീണ്യം നേടിയത്. മുട്ടിൽ സ്വദേശിയായ
മനോജിൻ്റെ ഭാര്യ 
ഷൈലജയും ഒപ്പം ചേർന്ന് 
ചക്ക വിഭവങ്ങളിൽ പരിശീലനം നേടി. 
ചക്കയടക്കമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗപ്പെടുത്തിയുള്ള ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ,,ബാസ 
അഗ്രോ ഫുഡ്സിലെ ജോലിക്കാരായ ഇവർ ,
സ്വന്തം ഉത്സാഹത്തിലും 
ചക്ക സദ്യ വിഭവങ്ങളിൽ 
വൈദഗ്ധ്യം നേടി. ഓട്ടോ ഓടിച്ചു കിട്ടുന്ന മനോജിന്റെ വരുമാനം കൊണ്ട് ജീവിത ചക്രം തിരിയാതെയായപ്പോൾ ചക്ക ഇവർക്ക് ,
നില നില്പിൻ്റെ അത്താണിയായി മാറി. രോഗിയായ അച്ഛനും, വിദ്യാർത്ഥി കളായ മക്കൾ അഞ്ചു, മഞ്ജു, വിഷ്ണു എന്നിവരേയും ഇവർ 
പരിപാലിക്കുന്നത്, ഈ ചെറു വരുമാനത്തിൽ
നിന്നാണ്.
2006- ൽ ലോകത്തിലെ ആദ്യത്തെ ചക്ക മഹോത്സവം തൃക്കൈപ്പറ്റ ഗ്രാമത്തിൽ നടന്നു, ഗിന്നസ് റെക്കോർഡ് വരെ ഇടം നേടി. കേരളത്തിൽ 
അങ്ങോളം അനേകം സംരംഭങ്ങൾക്ക് പ്രചോദനമായ ചക്ക ,
തുടക്കം കുറിച്ച ഗ്രാമത്തിലും പുത്തൻ ഉണർവായി വീണ്ടും വരികയാണ്.
2018- ലാണ് ചക്ക സംസ്ഥാന ഫലമായി കൃഷി മന്ത്രി വി. എം സുനിൽ കുമാർ പ്രഖ്യാപിച്ചതോടെ
ചക്ക സംരംഭങ്ങൾക്ക് ഏറെ അനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കി വരുന്നത്
സംരംഭകർക്ക് പ്രോത്സാഹനമായി.
ഈ വേളയിലാണ് വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ' തുടി ' എന്ന സംസ്കാരിക കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ്  
ആദ്യമായി മനോജും – ഷൈലജയും 15 ഓളം ചക്ക വിഭവങ്ങൾ അടങ്ങിയ സദ്യ തയ്യാറാക്കി ജനശ്രദ്ധ ആകർഷിച്ചത്.
അന്ന് അവർ ചക്ക ചിക്കൻ സ്റ്റൈൽ കറി, ചക്ക പപ്പടം, ചക്ക മടൽ മീൻ സ്റ്റൈൽ കറി, ചക്ക മപ്പാസ്‌, ചക്ക അച്ചാർ, ചക്ക കുരു പായസം, ചക്ക പുളി ഇഞ്ചി കറി, ചക്ക സാലഡ്, ഇടിഞക്ക തോരൻ, ചക്ക ബജി എന്നിങ്ങനെ നിരവധി വിഭവങ്ങൾ ചക്കകയിൽ പാചകം ചെയ്ത് ജനശ്രദ്ദ നേടി.
അന്ന് തുടിയിൽ ചക്ക സദ്യ കഴിച്ച നിരവധി ആളുകൾ ഇത് തയാറക്കുന്നതിൽ മനോജ്‌ – ഷൈലജ 
ദമ്പതികളുടെ അടുത്ത് നിന്നും പരിശീലനം നേടി.
വയനാടിന് പുറത്ത് നിന്നും ചക്ക വിഭവങ്ങളെ കുറിച്ച് കേട്ടറിഞ്ഞ് ഇവരെ ചക്ക വിഭവങ്ങൾ തയ്യാ റാക്കാൻ ക്ലാസ്സ്‌ നൽകാൻ ക്ഷണിച്ചു.
എന്നാൽ ഓട്ടോയിൽ നിന്നും കിട്ടുന്ന വരുമാനം മാത്രം ആശ്രയിച്ചു പോകുന്ന ഇവർക്ക്,
 എല്ലായിടത്തും എത്തി പെടാൻ സാഹചര്യം ഉണ്ടായിരുന്നില്ല. വീട്ടിലെ 
സാഹചര്യവും ദൂരെ യാത്ര ചെയ്ത് പരിശീലനങ്ങൾ നൽകാൻ ഇവർക്ക് സാധിക്കുന്നില്ല.
തൃക്കെപറ്റയിലെ കർഷകർ ഉൾപ്പെടെ ഉള്ളവർ ചേർന്ന് 2019 ൽ ആരംഭിച്ച ബാസ അഗ്രോ ഫുഡ്സ് ആണ് ഗ്രാമത്തിൽ വീണ്ടും ചക്കയുടെ സജീവ സാന്നിദ്ധ്യം ഉറപ്പിച്ചത്. 
സി.ഡി. സുനീഷ് മാനേജിംഗ് പാർട്ട്ണറായി 
ഒരു നല്ല കൂട്ടായ്മ തന്നെ ബാസക്കൊപ്പം പ്രവർത്തിക്കുന്നു.
പാഴായി പോകുന്ന ചക്ക, പഴ വർഗ്ഗങ്ങൾ ഉപയോഗിച്ച് ,കൈകൊണ്ട് തയ്യാറാക്കുന്ന കുക്കീസ് എന്നിവ ഈ ബേക്കറിയിൽ നിർമിക്കുന്നതിൽ ഇവർ പ്രത്യേകം വൈദഗ്ദ്യം നേടി.
ചക്ക വിഭവങ്ങൾ ബേക്കറിയിൽ തയാറാക്കുമ്പോൾ ഷൈ ലജയുടെ വിരൽ മിക്സിയിൽ ഒരെണ്ണം അരഞ്ഞു പോയി, എന്നിട്ടും
പതറാതെ ഇപ്പോഴും ബേക്കറിയിലെ ജോലിയിൽ ജീവിത താളം നിലനിർത്താൻ ഇപ്പോഴും പ്രവർത്തിക്കുകയാണ്. 
ചക്കയടക്കം നിരവധി കാർഷികവിഭവങ്ങളാൽ നിർമ്മിക്കുന്ന പതിനഞ്ചോളം കുക്കീസ് ഉണ്ടാക്കാൻ ഈ ദമ്പതികൾക്കിയാം.
അടുക്കളയിൽ മാത്രം ഒതുങ്ങി നിന്ന ഷൈലജ യുടെ ജീവിതം ബേക്കറി യിലെത്തിയപ്പോൾ കൂടുതൽ സന്തോഷഭരിതമായി തീർന്നു.ഇതിനിടയിൽ കൊറോണ മഹാമാരിയെ തുടർന്ന് ബേക്കറി അടക്കേണ്ട അവസ്ഥ വന്നു.
അപ്പോൾ ഓട്ടോ ഓടിക്കുന്നത് മാത്രമായി മനോജിന്റെ വരുമാനം.
ഈ വേളയിൽ ഓരോ പ്രോഗ്രാമിന് ഈ ദമ്പതി കൾ ചക്ക വിഭവങ്ങൾ തയ്യാറാക്കി നൽകാൻ മുന്നോട്ട് വന്നു.
കൊറോണയുടെ അതി പ്രസരം ഒന്ന് ശമിച്ചപ്പോൾ ബേക്കറി വീണ്ടു തുറന്ന് പ്രവർത്തനം ആരംഭിച്ചു.
മനോജ്‌ – ഷൈലജ ദമ്പന്തികൾ ബോർമ്മയിൽ കൂടുതൽ ഉത്സാഹത്തോടെ ചക്ക വിഭവങ്ങളുമായി ഉത്സാഹ തിരക്കിലാണിപ്പോൾ.
വിദ്യാർഥികളായ മൂന്ന് മക്കളെയും, രോഗിയായ അച്ഛനെയും കൊണ്ട് കേറി കിടക്കാൻ ഒരു വീടില്ലാത്തതാണ് ഇവരുടെ ഏറ്റവും വലിയ ദുഃഖം.
ചക്ക വിഭവങ്ങൾ തോളോട് തോൾ ചേർന്ന് ഈ ദമ്പതികൾ തയാറാക്കുമ്പോൾ വാടക വീട്ടിൽ നിന്നും സ്വന്തമായി ഒരു വീട് എന്നുണ്ടാകും എന്ന് എന്ന ചോദ്യം രണ്ടാളും മനസ്സിൽ നെടു വീർപ്പിടുന്നു.
കോവിഡാനന്തര കാലത്ത് 
വരുമാനം കുറഞ്ഞ് ജീവിതം വഴി മുട്ടുമ്പോൾ 
മറ്റു ജീവിത വഴികളിലേക്ക് 
നടന്നടുക്കുകയാണിവർ 
മറ്റൊരു ജീവിതം സാധ്യമാക്കി ജീവിത തോണി തുഴയാൻ …
മനോജ്.
 നമ്പർ – 9562631610
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *