വെള്ളമുണ്ടയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരു വർഷം കഴിയുന്നു
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ കത്താതായിട്ട് ഒരു വർഷം പിന്നിടുന്നു.രാത്രിജോലി കഴിഞ്ഞ് വരുന്നവർക്കും റംസാനിൽ രാത്രി പള്ളിയിൽ പോകുന്നവർക്കും ഇത് ഏറെ ബുദ്ധിമുട്ടാണുണ്ടാകുന്നത്.കൂടാതെ തെരുവ് നായ ശല്യവും വർധിച്ച് വരുന്ന സഹാചര്യത്തിൽ എത്രയും വേഗം അറ്റകുറ്റപണി നടത്തുയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യണമെന്ന് യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.ടി അസിസ്, റാഷിദ് എ.ഹാരിസ്, എം .സിറാജ് കെ.യൂസഫ്.ഹ്മാൻ, ഷിഹാബ്.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply