April 19, 2024

തെരുവ്നായ ആക്രമണം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക്‌ പരിക്ക്

0
Img 20220425 134037.jpg
കൽപ്പറ്റ : കല്‍പ്പറ്റയില്‍ വീണ്ടും തെരുവു നായ ആക്രമണം. കല്‍പ്പറ്റ എന്‍.എസ്.എസ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പരിക്ക്. വിദ്യാര്‍ത്ഥിനി എം.എഫ് ജസ്റ്റീനയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.ആഴ്ചകള്‍ക്ക് മുന്‍പ് 31 പേര്‍ക്ക് തെരുവുനായയുടെ കടയേറ്റിരുന്നു. ഈ തെരുവ് നായ്ക്ക് പേ വിഷബാധയുള്ളതിനാല്‍ കടിയേറ്റവര്‍ ചികില്‍സയിലാണ്.കല്‍പ്പറ്റ നഗരസഭയിലും പരിസര പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാവുകയാണ്.
പരിക്കേറ്റ ജസ്റ്റീനയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആഴ്ചകള്‍ക്ക് മുന്‍പാണ് നഗരസഭയിലെഎമിലി, പള്ളിത്താഴെ റോഡ്,അമ്പിലേരി, മെസ്സ് ഹൗസ് റോഡ് എന്നിവിടങ്ങളില്‍ തെരു നായയുടെ ആക്രമണമുണ്ടായത്. അന്ന് നാല് വയസ്‌കാരിക്കടക്കം ഗുരുതര പരിക്കേറ്റിരുന്നു. അന്ന് 31 പേരെയാണ് തെരുവുനായ ആക്രമിച്ചത്.ജില്ലയില്‍ ജില്ലാപഞ്ചായത്തിന്റെയും മൃഗസംരക്ഷ ണവകുപ്പിന്റെയും നേതൃത്വ ത്തില്‍ ബത്തേരിയില്‍ മാത്രമാണ് തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി. കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കല്‍പ്പറ്റയിലെ ഗുരുതര സാഹചര്യം പരിഗണിച്ച് ഇത്തരം കേന്ദ്രം അടിയന്തിരമായി ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി നഗരസഭ അധികൃതര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *