news-wayanad-252.jpg

വയനാടൻ എഴുത്തുക്കാരുടെ സുഹൃത് സംഗമം നടത്തി


AdAd
നടവയൽ  : നടവയൽ ഗ്രന്ഥശാലയുടെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച്, വയനാട്ടിലെ എഴുത്തുകാർ നടവയലിൽ ഒത്തുചേർന്നു. എഴുപതോളം എഴുത്തുകാർ പങ്കെടുത്ത സുഹൃത് സംഗമം ജില്ലയിലെ സാഹിത്യ പ്രേമികൾക്കു വേറിട്ട അനുഭവമായി. അന്തരിച്ച എഴുത്തുകാരി സിസിലി പനമരത്തെ ബേബി ജയിംസ് അനുസ്മരിച്ചു. എഴുത്തു കാരുടെ സൗഹൃദ സംവാദവും, ഗ്രന്ഥ ശാല പ്രവർത്തനങ്ങളും പ്രമുഖ സാഹിത്യകാരൻ കെ. ജെ ബേബി ഉൽഘാടനം ചെയ്തു.   
 വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആശംസകളർപ്പിച്ചു. ഗ്രന്ഥശാലയുടെ പ്രർത്തനോദ്ഘാടന 
 ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി 
 പി. കെ. സുധീർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി.കെ സത്താർ, നടവയൽ കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് പി.എ ദേവസ്യ , ഡയറക്ടർ എം എം മേരി എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്കു പുറമേ , മാറിയ കാലഘട്ടത്തെ അഭിമുഖികരിയ്ക്കുന്ന വിവിധ പദ്ധതികൾക്ക് സംഘം തുടക്കം കുറിച്ചിട്ടുണ്ട്.തൊഴിൽ പരിശീലന പരിപാടികൾ, കലാ-കായിക പരിശീലനങ്ങൾ, പി എസ് സി കോച്ചിംഗ്, ഐ ഇ എൽ ടി എസ് -വിദേശഭാഷാ പരിശീലനങ്ങൾ, വർക്ക് നിയർ ഹോം മുതലായ മേഖലകളിലും സംഘം പ്രവർത്തന സജ്ജമായിക്കൊണ്ടിക്കുകയാണ്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.