April 25, 2026

ചെയർമാൻ കെയർ ലഞ്ച്; ഉദ്ഘാടനം ചെയ്തു

0
news-wayanad-322.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സിവിൽ സ്റ്റേഷനിൽ വിവിധ ഓഫീസ്‌ ആവശ്യങ്ങൾക്ക് എത്തിപ്പെടുന്ന സാധാരണക്കാരിൽ ഭക്ഷണത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക്‌ സൗജന്യ ഉച്ച ഭക്ഷണ കൂപ്പൺ നൽകി സഹായിക്കുന്ന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയാണ് 'ചെയർമാൻ കെയർ ലഞ്ച്.
ഭക്ഷണ കൂപ്പൺ പ്രകാശനം ചെയ്ത് കൊണ്ട് ''ചെയർമാൻ കെയർ ലഞ്ച്'' ന്റെ 
ഔപചാരിക ഉദ്ഘാടന കർമ്മം പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ 'കനവ് ' മേധാവി കെ.ജെ.ബേബി നിർവഹിച്ചു.
ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ഫാദർ ജോസ് മേച്ചേരിൽ,
എം.എം മേരി, അൻവർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ ആവശ്യങ്ങൾക്കായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ദിനേന നൂറുകണക്കിന് സാധരണക്കാർ എത്തുന്ന ജില്ലാ ഭരണ കാര്യാലയമായ കൽപ്പറ്റ സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള 'വിശക്കുന്നവന് ഒരു നേരത്തെ ഊണ് ' എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള 
പരിപാടി സാധാരണക്കാരായ 
 ആവശ്യക്കാർക്ക് ഒരു നേരത്തെ വിശപ്പടക്കാൻ ഏറെ പ്രയോജനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *