

ചീങ്ങേരി : സെൻറ് മേരീസ് യാക്കോബായ പള്ളിയിലേ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധച്ച ജന പ്രതിനിധികളെയും വിവിധ തുറകളിൽ നേട്ടം കൈവരിച്ചവരെയും ആദരിച്ചു. വികാരി ഫാദർ പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു.ജനപ്രതിനിധികളായ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഗ്ലാഡിസ് സ്കറിയ, അമ്പലവയൽ ഗ്രാമ പഞ്ചായത്തു മെമ്പർ പി ടി കുരിയച്ചൻ,ഷൈനി ഉതുപ്പ് ,നെറ്റ്ബോൾ നാഷണൽ ജേതാവ് ബേസിൽ ആന്ത്രയോസ്,കേരള സർക്കാർ വനിതാ ശിശു വികസനവകുപ്പിന്റെ ഉജ്ജ്വാല ബാല്യം അവാർഡ് നേടിയ അലീന സജി എന്നിവരെ ഫാദർ ഗീവര്ഗീസ് പൊന്നാട അണിയിച്ചു ആദരിച്ചു. പള്ളി ട്രസറ്റി എ വി പൗലോസ്, സെക്രട്ടറി കെ.എം കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.



Leave a Reply