news-wayanad-332.jpg

കെ എസ് ടി എ മാനന്തവാടി സബ്ജില്ല കൗൺസിൽ യോഗവും യാത്രയയപ്പും


AdAd
മാനന്തവാടി : കെ എസ് ടി എ മാനന്തവാടി സബ്ജില്ലയുടെ കൗൺസിൽയോഗവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ല, സബ്ജില്ല കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 129 പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന 21 കെ എസ് ടി എ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ജില്ല സെക്രട്ടറി വിൽസൺ തോമസ് ഉദ്ഘാടനം ചെയ്തു. 
സി ഐ ടി യു ജില്ല കമ്മിറ്റിയംഗം രജീഷ് എം ഉപഹാര സമർപ്പണോദ്ഘാടനം നടത്തി.
ജില്ല ജോയിൻ്റ് സെക്രട്ടറി പി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് ഹനീഫയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജില്ല പ്രസിഡൻറ് സതീഷ് ബാബു ഇ എ, വൈസ് പ്രസിഡൻറ് സിമിൽ കെ ബി , സബ് ജില്ല സെക്രട്ടറി എ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.