May 18, 2026

മയക്കുമരുന്നുമായി അഞ്ചു പേര്‍ പിടിയിലായി

0
news-wayanad-342.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടിയില്‍ വിവിധ ഭാഗങ്ങളില്‍ രണ്ട്  ദിവസങ്ങളായി നടന്ന പരിശോധനയില്‍ മയക്കുമരുന്നുമായി അഞ്ചു  പേര്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സലീം (29) നെ 3.55 ഗ്രാം ഹെറോയിനും 33 ഗ്രാം കഞ്ചാവുമായും, ബത്തേരി പിലായത്തൊടി വീട്ടില്‍ മുഹമ്മദ് ഇജാസ് (22) , ബീനാച്ചി പടിഞ്ഞാക്കര അനീസ് (23) എന്നിവരെ 3.15 ഗ്രാം എം.ഡി.എം.എയുമായും പിടികൂടി. കഴിഞ്ഞ ദിവസം കാര്യമ്പാടി ടൗണില്‍ നടന്ന പരിശോധനയില്‍ 430 മി.ഗ്രാം എം.ഡി.എം.എയുമായി മുട്ടില്‍ കാര്യമ്പാടി കാരക്കുനി ചോലക്കല്‍ വീട്ടില്‍ ഷംനാസ് (26), കാര്യമ്പാടി കാരക്കുനി മുത്തമ്മ വീട്ടില്‍ ഷാനില്‍ പി.എസ് (23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മീനങ്ങാടി ടൗണ്‍, മാര്‍ക്കറ്റ് റോഡ്, കാര്യമ്പാടി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. എന്നാല്‍ ലഹരി ശൃംഖലയിലെ ചെറിയ കണ്ണികള്‍ മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്ന ലോബികളെ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *