April 19, 2024

ജനതാദൾ എസ് പഠനക്യാമ്പ് മെയ് അവസാന വാരം

0
News Wayanad 432.jpg
പനമരംഃ ജനതാദൾ എസ് വയനാട് ജില്ലാ ദ്വിദിന പഠനക്യാമ്പ് മെയ് അവസാന വാരം കൽപ്പറ്റയിൽ നടത്തുവാൻ ജനതാദൾ എസ് ജില്ലാ നിർവാഹക സമിതി യോഗം തീരുമാനിച്ചു.കാർഷിക മേഖലയടക്കം പരാമർശിക്കുന്ന വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാറുകളും ചർച്ചകളും ക്യാമ്പിൽ ഉൾക്കൊള്ളിക്കും.
ജില്ലാ പ്രസിഡന്റ് മുള്ളൻമട കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ സുബൈർ കടന്നോളി,പി.കെ.ബാബു ജില്ലാ ഭാരവാഹികളായ ജുനൈദ് കൈപ്പാണി, അസീസ്.കെ, എ.ജെ.കുര്യൻ,ബെന്നി കുറുമ്പലക്കാട്ട്, യുവജനതാദൾ എസ് ജില്ലാപ്രസിഡന്റ് നിസാർ പള്ളിമുക്ക്,രാജൻ ഒഴക്കോടി,കെ.വി.കുര്യാക്കോസ്, ലൂസി ജോർജ്,ബൈജു ഐസക് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *