April 20, 2024

യാത്രയയപ്പ് നൽകി

0
News Wayanad 482.jpg
ബത്തേരി: കെ എസ് ടി എ ബത്തേരി ഉപജില്ല കൗണ്‍സില്‍ യോഗവും സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പു സമ്മേളനവും നടത്തി. 
 കൗണ്‍സില്‍ യോഗം ബത്തേരി സെന്‍റ്മേരിസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച് നടന്നു. ജില്ലാ ജോയിന്‍റ് സെക്രട്ടറി വി എം ഷിജു മാത്യു റിപ്പോര്‍ട്ടിങ് നടത്തി. യാത്രയയപ്പു സമ്മേളനം കെ എസ് ടി എ സംസ്ഥാന എക്സികുട്ടീവ് അംഗം വി എ ദേവകി ഉദ്ഘാടനം ചെയ്തു. ഉപഹാരസമര്‍പ്പണം സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ് നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ ടി. രാജന്‍, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ എ കെ സുകുമാരി, എം വി സമിത എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഉപജില്ല വൈസ്പ്രസിഡന്‍റ് വി വി തോമസ് അധ്യക്ഷം വഹിച്ചു. ഉപജില്ല സെക്രട്ടറി ഡോ. കെ കെ ബിജു സ്വാഗതവും ട്രഷറര്‍ അനൂപ് വി പി നന്ദിയും പറഞ്ഞു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *