March 29, 2024

കേരളത്തിൽ സി.പി.എം. ബി.ജെ.പി. ഒത്തുകളിയെന്ന് കെ. സുധാകരൻ

0
Gridart 20220427 1816393622.jpg
കൽപ്പറ്റ: സി പി .എം നടത്തുന്നത് ബി.ജെ.പി.യുടെ സഹായത്തോടെ ഭരണം നിലനിർത്താനുള്ള നീക്കം. 
കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനം കോൺഗ്രസിനെ ഇല്ലാതാക്കുകയെന്നതാണ്. കേരളത്തിൽ കോൺഗ്രസ് ഇല്ലാതാവണമെന്നാണ് ബി.ജെ.പി.യുടെയും ആവശ്യം. അതു കൊണ്ട് തന്നെ പരസ്പര സഹായത്തോടെ ഭരണം നിലനിർത്താനാണ് ശ്രമം. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇല്ലാത്ത മുന്നേറ്റം സി .പി എം. ഒഴിച്ച് മറ്റാരും ആഗ്രഹിക്കുന്നില്ല. ബി.ജെ.പി.യും സി.പി.എമ്മും പൊതു ധാരണയിൽ പോവുകയാണ്. സി.പി.എമ്മിൻ്റെ രാഷ്ട്രിയ നിലനിൽപ്പിന് അത് അനിവാര്യമാണന്നും കെ.സുധാകരൻ പറഞ്ഞു. കെ. റയിൽ സമരം നടക്കുമ്പോൾ പദ്ധതി നടക്കില്ലന്ന് കേന്ദ്രം പറയാൻ തയ്യാറാവുന്നില്ല. കെ. റെയിൽ സമരത്തിൽ ഒളിച്ചു കളി നടക്കുകയാണ്. കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസിൽ പിണറായിക്കെതിരെ അന്വേഷണം നടക്കുന്നില്ലന്നും കെ. സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
 കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ കെ.പി.സി.സി.പ്രസിഡണ്ട് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.. നൂറിലധികം പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.
ഏതു രാജ്യത്തോടും കിടപിടിക്കാൻ കഴിയുന്ന നിലയിലേക്ക് ഇന്ത്യയെ വളർത്താനും ഉയർത്താനും കോൺഗ്രസിന് സാധിച്ചുട്ടുണ്ടെന്നും, എല്ലാ വൈരുധ്യങ്ങളെ കോർത്തിണക്കുന്ന കോൺഗ്രസ് എന്ന വികാരമാണ് ഇന്ത്യ എന്ന രാജ്യത്തെ ഒരുമിപ്പിച്ചു കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനദ്രോഹ നടപടികള്‍ വിശദീകരിക്കുന്നതിനും, പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമാണ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം, 137 ചലഞ്ച്, മെമ്പര്‍ഷിപ്പ് വിതരണം എന്നിവയും കണ്‍വെന്‍ഷനില്‍ വിലയിരുത്തി. 
ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ പരിപാടിയിൽ അധ്യക്ഷനായിരുന്നു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറ് ടി സിദ്ദിഖ്, എഐസിസി അംഗം പി കെ ജയലക്ഷ്മി, ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ അബ്രഹാം, കെ എൽ പൗലോസ്, മറ്റു ജനപ്രതിനിധികളും പരിപാടിയിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *