April 25, 2026

മഹിളാ കോൺഗ്രസ്സ് ധർണ്ണ നടത്തി

0
GridArt_20220430_1503366462.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗത്തിനിടെ പഞ്ചായത്ത് അംഗമായ എം.ലതികയെ സ്ത്രീത്വത്തെ അഭമാനികുംവിധം ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചും, വൈസ് പ്രസിഡണ്ട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും വെള്ളമുണ്ട മണ്ഡലം മഹിളാ കോൺഗ്രസ്സ് പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
 മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ലീലഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ജോർജ്, ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, എൻ.കെ.പുഷ്പലത, ആനീസ് തോമസ്, സന്തോഷ് കോറോത്ത് വീട് എന്നിവർ പ്രസംഗിച്ചു.
 ഷീജ ബൈജു, ലളിതബാബു, സൂസൻതോമസ്, പുഷ്പ കാവുമുറ്റം എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *