GridArt_20220430_1709035182.jpg

വേറിട്ട ചോദ്യങ്ങൾ; ഉത്തരങ്ങളുമായി പഴശ്ശി ഗ്രന്ഥാലയം


AdAd
 
മാനന്തവാടി : പ്രശ്നോത്തരിയുടെ വേറിട്ട വഴിയിൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ എൻ്റെ കേരളം എൻ്റെ അഭിമാനം ക്വിസും പഴശ്ശിയുടെ വേറിട്ട അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. നവകേരളത്തിൻ്റെ ചരിത്രവഴികളിലുടെയും മാറുന്ന ലോകത്തിൻ്റെ സ്പന്ദനങ്ങളിലൂടെയുമുള്ള യാത്രയായിരുന്നു ഓരോ ക്വിസ് റൗണ്ടുകളെയും ആകർഷകമാക്കിയത്. മാറുന്ന കാലത്തിനനുസരിച്ച് ഹൈടെക് സംവിധാനങ്ങളെയും ക്വിസ് റൗണ്ടുകളുമായി ബന്ധിപ്പിച്ചായിരുന്നു അവതരണം. ഗുരുകുലം കോളേജ് പ്രിൻസിപ്പാൾ ഷാജൻ ജോസായിരുന്നു ക്വിസ് മാസ്റ്റർ. പങ്കെടുക്കുന്നവർക്കും സദസ്സിലുള്ളവർക്കും അറിവിൻ്റെ ലോകത്തിലേക്കുള്ള കവാടം കൂടിയായിരുന്നു എൻ്റെ കേരളം ക്വിസ് മത്സരം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹൈസ്കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു മത്സാരാർത്ഥികൾ. ഉപന്യാസം, പോസ്റ്റർ രചനാ മത്സരങ്ങളിൽ പൊതുജനങ്ങളും പങ്കെടുത്തു. പതിനെട്ടാമത് അഖില വയനാട് ക്വിസ് മത്സരം പൂർത്തിയാക്കിയതിൻ്റെ നിറവിലുമാണ് ഇന്ന് ഗ്രന്ഥാലയം. ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നുമായി നിരവധി ടീമുകൾ അണി നിരന്ന മെഗാ ക്വിസ് മത്സരങ്ങളുടെ നീണ്ട വർഷങ്ങളാണ് പഴശ്ശിയുടെ പിൻ കാലം.അക്കാദമിക് പ്രവർത്തനങ്ങളിലും ഒരു പോലെ മുന്നേറ്റം നടത്തിയ ഗ്രന്ഥാലയം ലൈബ്രറി കൗൺസിലിൻ്റെ അക്കാദമിക് സ്റ്റഡി സെൻ്റർ കൂടിയാണ്. നിരവധി യുവാക്കളുടെ സർക്കാർ ജോലിയെന്ന സ്വപ്നത്തിനും ഗ്രന്ഥാലയം ഇതിനകം വഴികാട്ടിയായി മാറി. ദൃഷ്ടി ദോഷം ചലച്ചിത്ര വേദി , വനിതാ വേദി, എല്ലാരും പാടണ്, വന പ്രസൂനം സാഹിത്യ കൂട്ടായ്മ, കോങ്കണ്ണ് ചുവർ മാസിക തുടങ്ങി 23 ഉപസമിതികൾ ഗ്രന്ഥാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു. ഗ്രന്ഥാലയം യൂത്ത് ക്ളബ്ബിന് ഇത്തവണ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരവും ലഭിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥാലയത്തിനുള്ള പ്രഥമ ഇ.എം.എസ് സംസ്ഥാന പുരസ്കാരവും പഴശ്ശി ഗ്രന്ഥാലയത്തിനാണ് ലഭിച്ചത്. രാവിലെ 8 മുതൽ രാത്രി എട്ടുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കുന്ന ഗ്രന്ഥാലയം എന്ന ബഹുമതിയും പഴശ്ശിക്ക് സ്വന്തമാണ്. മുപ്പതിനായിരം പുസ്തകങ്ങളും എണ്ണായിരത്തോളം സജീവ അംഗങ്ങളുമുള്ള ഗ്രന്ഥാലയം മാറുന്ന കാലത്തും പരന്ന വായനയുടെ പതാക വാഹകരാണ്. കെ. ഷബി ത പ്രസിഡൻ്റും ഇ.വി.അരുൺകുമാർ സെക്രട്ടറിയുമായ ഭരണ സമിതിയാണ് ഗ്രന്ഥാലയത്തിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നൂറ്റിയൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന പ്രവർത്തക സമിതിയും പതിനൊന്നംഗ ഭരണസമിതിയും ഉപസമിതി കൺവീനർമാരും ഗ്രന്ഥാലയത്തിൻ്റെ നൂതനങ്ങളായ ആശയത്തെ പരുവപ്പെടുത്തുന്നു. 
സംസ്ഥാന സർക്കാർ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള മെഗാ എക്സിബിഷന് മുന്നോടിയായുള്ള എൻ്റെ കേരളം എൻ്റെ അഭിമാനം ക്വിസ് , പ്രബന്ധ രചന മത്സരങ്ങൾ പഴശ്ശി ഗ്രന്ഥാലയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ്, വി.കെ. പ്രസാദ്, വി.പി. ഷിനോജ് , രമേശ് വെള്ളമുണ്ട, എ.ദിപിൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.