

കൽപ്പറ്റ : കേരളത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ ശങ്കറിന്റെ 112 മത് ജന്മദിനത്തില്‍ ആര്‍ ശങ്കര്‍ ഫൌണ്ടേഷന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണം നടത്തി.മികച്ച രാഷ്ട്ര തന്ത്ക്ഞ്ജനും വിദ്യാഭ്യാസ വിചക്ഷണനും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. എന്നും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ദളിതരെയും അവശതയനുഭവിക്കുന്നവരുമായ ജന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരായിലേക് എത്തിക്കുവാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്നു ആര്‍. ശങ്കര്‍ ഫൌണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ എം. എ ജോസഫ് പറഞ്ഞു.ഡിസിസി ഭാരവാഹികളായ ജി. വിജയമ്മ ടീച്ചര്‍, ബിനുതോമസ്, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ സജീവന്‍ മടക്കിമല, ഇ വി അബ്രഹാം, ആര്‍. രാജന്‍, പി വിനോദ് കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സന്തോഷ് കൈനാട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ സര്‍ക്കാരിന്റെ ഛായചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി.



Leave a Reply