March 29, 2024

കല്ലോടി സെൻറ് ജോർജ് ഫൊറോനാ ദേവാലയത്തിൽ മെയ് ഒന്ന് മുതൽ തിരുനാൾ മഹോത്സവം

0
Gridart 20220430 1914095432.jpg
മാനന്തവാടി : വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടി സെൻറ് ജോർജ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മെയ് ഒന്നാം തീയതി ഞായറാഴ്ച മുതൽ പതിനൊന്നാം തീയതി ബുധനാഴ്ച വരെ നടത്തപ്പെടുകയാണ്. മുൻവർഷങ്ങളിൽ ഫെബ്രുവരി പ്രാരംഭത്തിൽ നടത്തിയിരുന്ന തിരുനാളാണ് കൊറോണ മൂലം ഇക്കുറി മെയ് മാസത്തിൽ നടത്തുന്നത്. മെയ് ഒന്നാം തീയതി രാവിലെ വികാരി ഫാ. ബിജു മാവറ കൊടിയേറ്റും. തുടർന്ന് ഫാ. സിജോ ഇളങ്കുന്നപ്പുഴ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം 4 .30ന് ഫാ. ജോണി കൊച്ചുകുളത്തിങ്കൽ ദിവ്യബലി അർപ്പിക്കും .തുടർന്ന് പൂർവിക സ്മരണ ദിനം ,യുവജന ദിനം ,കർഷകദിനം, മാതൃദിനം, സമർപ്പിത ദിനം, സംഘടന ദിനം, കുടുംബ ദിനം എന്ന ക്രമത്തിൽ ആചരിക്കും .ഈ ദിനങ്ങളിൽ ഫാ. അനൂപ് കാളിയാനി ,ഫാ. ഷാജി മേക്കര ,ഫാ. തോമസ് കല്ലൂർ ,ഫാ.ജോസഫ് പരുവുമ്മേൽ , ഫാദർ തോമസ് കോയി ക്കാട്ടിൽ ,ഫാ.വിൻസെൻറ് കൊരണ്ടിയാർ കുന്നേൽ ,ഫാ. സ്റ്റീഫൻ ചീക്കപ്പാറ ,ഫാ.സാബു പുലിമലയിൽ എന്നിവർ ദിവ്യബലി അർപ്പിക്കും .രാവിലെ ആറുമണി, ഏഴുമണി .വൈകുന്നേരം 4 .30 എന്നീ സമയക്രമങ്ങളിൽ ദിവ്യബലിയും നൊവേനയും ,വൈകുന്നേരം നാലുമണിക്ക് പരിശുദ്ധ മാതാവിന്റെ ജപമാലയും ഉണ്ടാകും. സിയോൺ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.സോണി വാഴക്കാട്ട് ഈ ദിനങ്ങളിൽ വചനപ്രഘോഷണം ,ആരാധന എന്നിവയ്ക്ക് നേതൃത്വം നൽകും. മെയ് ഏഴിന് നടക്കുന്ന കുട്ടികളുടെ ആദ്യകുർബാന സ്വീകരണത്തിന് വികാരി ഫാ.ബിജു മാവറ മുഖ്യകാർമികനായിരിക്കും. മെയ് എട്ടിന് രൂപത സുവർണ്ണ ജൂബിലിയുടെ ഇടവക തല പ്രാരംഭം നടക്കും. വിശുദ്ധ കുർബാനയ്ക്ക് വികാരി ജനറൽ മോൺ.പോൾ മുണ്ടോളിക്കൽ നേതൃത്വം നൽകും .വിവാഹത്തിന്റെ25,50 വർഷങ്ങളിൽ എത്തിയ
 ജൂബിലേറിയൻസിനെ ആദരിക്കും. വൈകുന്നേരം നടക്കുന്ന ഭക്തസംഘടനകളുടെ വാർഷികം മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം ചെയ്യും. ഒമ്പതാം തീയതി മുതൽ പ്രധാന തിരുനാൾ ദിനങ്ങളാണ് .രാവിലെ 10. 30 ന്കൂടി ഈ ദിനങ്ങളിൽ ദിവ്യബലിയും നൊവേനയും ഉണ്ടാകും. ഒമ്പതാം തീയതിയിലെ ദിവ്യബലിക്ക് ഫാ.ജോമിൻ നാക്കുഴിക്കാട്ടും രൂപതയിലെ നവ വൈദീകരും നേതൃത്വം നൽകും .ഫാ. അജോയ് തേക്കിലക്കാട്ട് സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം ഫാ. വിൻസൻറ് കൊരട്ടിപ്പറമ്പിൽ നയിക്കും .മെയ് 10 ചൊവ്വാഴ്ച ഫാ.സിജോ എടക്കുടി ,ഫാ.ജോസ് മൊളോപ്പറമ്പിൽ എന്നിവർ ദിര്യബലിക്ക് നേതൃത്വം നൽകും. ഫാ.ജെയിംസ് പുത്തൻപറമ്പിൽ സന്ദേശം നൽകും.ഫാ.ജോബി മുക്കാട്ടുകാവുങ്കൽ ലദീഞ്ഞും പ്രദക്ഷിണവും നയിക്കും. പുളിഞ്ഞാമ്പറ്റ കപ്പേളയിലേക്ക് ദീപാലങ്കാര രഥത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് പ്രദക്ഷിണം നടക്കും. സമാപനദിനമായ മെയ് 11 ബുധനാഴ്ച 7.30 ന് അസിസ്റ്റൻറ് വികാരി ഫാദർ നിധിൻ ആലയ്ക്കാത്തടത്തിൽ ദിവ്യബലിക്ക് നേതൃത്വം നൽകും. 10 .30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് തലശ്ശേരി അതിരൂപത മുൻ മെത്രാപോലീത്ത മാർ ജോർജ്ജ് ഞരളക്കാട്ട് നേതൃത്വം നൽകും. പ്രദിക്ഷണത്തെതുടർന്ന് കൊടി ഇറക്കും. പത്രസമ്മേളനത്തിൽ വികാരി ഫാദർ ബിജു മാവറ ,ജോസ് പള്ളത്ത്, സേവ്യർ കൊച്ചുകുളത്തിങ്കൽ, ഔസേപ്പ് മൂപ്പാട്ടിൽ, ഷാജു ഒറോപ്ലാക്കൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *