April 20, 2024

പട്ടിണിസമരം നടത്തി

0
Gridart 20220430 1751013032.jpg
കല്‍പ്പറ്റ: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക ,അഞ്ച് മാസക്കാലമായി ഒഴിഞ്ഞുകിടക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക, ഉപജില്ലാ – ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടികിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്‍പില്‍ പട്ടിണിസമരം നടത്തി . നിസാരമായ സാങ്കേതി പ്രശ്‌നങ്ങള്‍ പറഞ്ഞ് 2016 മുതല്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് അംഗീകാരം നല്കുന്നില്ല .ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഇല്ലാത്തതിനാല്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും നിരസിച്ച ഫയലുകളുടെ അപ്പീല്‍ നടപടി മുടങ്ങിക്കിടക്കുകയാണ് വയനാട് ഡി ഇ ഓ  തസ്തിക ഒഴിവു വന്ന ശേഷം രണ്ട് തവണ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ഡി ഇ ഓ  മാരെ നിയമിച്ചെങ്കിലും വയനാട് ജില്ലയെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വര്‍ഷങ്ങളായി വയനാട് ജില്ല അവസാന  സ്ഥാനത്താണ്.പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഇതുവരെ നിയമിക്കാത്തത് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടുമുള്ള വെല്ലുവിളിയാണ് .
നിയമനാംഗീകാരമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും .സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി എസ് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന നിര്‍വാഹക സമിതി അംഗം എം എം ഉലഹന്നാന്‍ ,ജില്ലാ സെക്രട്ടറി ടി എന്‍ സജിന്‍ , സംസ്ഥാന കമ്മിറ്റി അംഗം ആല്‍ഫ്രഡ് ഫ്രെഡി , എം പ്രദീപ് കുമാര്‍ , കെ കെ പ്രേമചന്ദ്രന്‍ ,ഷേര്‍ളി സെബാസ്റ്റ്യന്‍ ,ബിജു മാത്യു ,ടി എം അനൂപ് , ജോസ് മാത്യു ,വി പി പ്രേംദാസ് , ജോണ്‍സണ്‍ ഡി സില്‍വ, പി.ഡി,തുഷാര , ഷിജുകുടിലില്‍ കെ.സത്യജിത്ത്, ശ്രീജേഷ് ബി., സി.കെ സേതു, ജിജോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *