August 29, 2026

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

0
GridArt_20220504_1629551502.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :കൊവിഡ് മഹാമാരി കാലത്ത് ഏറെ ത്യാഗ പൂർണ്ണമായ സേവനങ്ങളിലൂടെ നാടിനെ മുമ്പോട്ട് നയിച്ച ആരോഗ്യ പ്രവർത്തകരെ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. സുരഭിക്കവല വയോജന വേദി പകൽ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ് മെബർ ഷിജോയ് മാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെബർ ബീന ജോസ് കരുമാംകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ പി.ഡി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ മെബർമാരായ കെ.കെ ചന്ദ്രബാബു , ഷിനു കച്ചിറയിൽ എന്നിവർ സംസാരിച്ചു.ആശാ വർക്കരായ മിനി, സേവ്യർ, ഉമാ സന്തോഷ് എന്നിവരെയും ജെ. പി എച്ച് എൻ മഞ്ജു , എച്ച് ഐമാരായ ജോൺസൺ തോമസ് , ഹിരണ്യ വാർഡ് കൊവിഡ് പ്രതിരോധ കോർഡിനേറ്റർ ബിന്ദു ജോൺസൺ എന്നിവരെയും ആദരിച്ചു. 
ഹോസ്പിറ്റലിലെ സേവനത്തിനു ശേഷം സ്ഥലം മാറി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന ഡോക്ടർ അജിത്ത് പാലിയേക്കരയ്ക്ക് ആദരവും യാത്രയയപ്പും നൽകി. കൊവിഡ് പ്രതിരോധന കാലത്ത് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് വാർഡ് വികസന സമിതിയുടെ പേരിൽ വാർഡ് മെബർ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. പരിപാടിയിൽ വാർഡ് വികസന കൺവീനർ കെ എ ജോസ് കവളക്കാട്ട് സ്വാഗതം ആശംസിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ മാത്യു ഉണ്ണിയാപ്പുള്ളി ,സുനിൽ പാലമറ്റം, ജോർജ് തെക്കിനേത്ത്, l ഷിന്റോ മണ്ണപുറത്ത് , ബെന്നി കോട്ടുപ്പളളി , ജോണി പനച്ചിക്കൽ, നിഷ വിൻസന്റ്, ശ്രീജ വിരുപ്പാമറ്റത്തിൽ, ജിബിൻ വർഗ്ഗീസ്സ് , എമിൽ കുര്യക്കാസ്, ജോസ് കള്ളുകാട്ട്, ജിജോ ലൂയീസ് , ഉഷ ചന്ദ്രബാബു , ഗ്രേസി ടീച്ചർ തുടങ്ങിയവർ പരുപാടിക്ക് നേതൃത്വം നൽകി. വാർഡിലെ നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *