എഫ് ആർ എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക വിലാപയാത്ര ഈ മാസം അറിന് സംഘടിപ്പിക്കുന്നു
പനമരം : എഫ് ആർ എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കർഷക വിലാപയാത്ര ഈ മാസം അറിന് പനമരത്ത് സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുനേരം മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാർട്ടിൻ തോമസ് സംബന്ധിക്കും. മെയ് 7 ന് രാവിലെ 9 മണിക്ക് കണിയാമ്പറ്റയിൽ നിന്നാരംഭിക്കുന്ന യാത്ര കൽപ്പറ്റയിൽ സമാപിക്കും.കേന്ദ്ര – കേരള ഗവർമെൻ്റുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെയും ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാര സമീപനത്തിനെതിരെയുമാണ് പ്രചരണ ജാഥ. വാർത്ത സമ്മേളനത്തിൽ എൻ ജെ ചാക്കോ, എ എൻ മുകുന്ദൻ, അഡ്വ. പി ജെ ജോർജ്ജ്, വിദ്യാധരൻ വൈദ്യർ എന്നിവർ പങ്കെടുത്തു.
Leave a Reply