August 30, 2026

യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക്

0
GridArt_20220504_1809363072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബ്ബിന് നല്‍കുന്ന യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക് ലഭിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത പുരസ്‌കാരം നല്‍കി. യുവജന സന്നദ്ധ സംഘങ്ങളുടെ വളര്‍ച്ചയ്ക്കായി 2020-21 കാലയളവില്‍ ക്ലബ്ബ് നടത്തിയ പ്രവര്‍ത്തനമാണ് പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നെഹ്രു യുവകേന്ദ്ര വയനാട് ജില്ലാ യൂത്ത് ഓഫീസര്‍ സനൂപ്. സി, നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരായ അക്ഷയ് അരവിന്ദ്, ഡിനു തോമസ്, സാമുവേല്‍ മാത്യു, ക്ലബ് ഭാരവാഹികളായ സുദര്‍ശനന്‍, ജോസ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *