June 11, 2026

സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ഇന്ന്

0
IMG_20220505_064605.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന വിശപ്പ് രഹിത കേരളം – സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് 5) രാവിലെ 11 ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍. അനില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ കെട്ടിടത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യും ചുണ്ടേല്‍ ടൗണിലെ ഹോട്ടല്‍ ടി.സിദ്ധിഖ് എം.എല്‍.എ.യും നിര്‍വഹിക്കും. സുല്‍ത്താന്‍ ബത്തെരി നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സനസീമ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. പൊതുജനങ്ങള്‍ക്ക് 20 രൂപ നിരക്കില്‍ ഉച്ച ഭക്ഷണവും മിതമായ നിരക്കില്‍ മറ്റ് വിഭവങ്ങളും സുഭിക്ഷ ഹോട്ടലില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *