June 11, 2026

മാനന്തവാടിയിൽ ഭക്ഷ്യവിഷബാധ

0
IMG_20220504_175832.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. ഏപ്രില്‍ 30ന് അമ്പുകുത്തി ഡബ്ല്യു എസ് എസ് ഹാളില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത അഭിഭാഷകരും കുടുംബാംഗങ്ങളുമാണ് വയറ്റിളക്കമുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ പല ദിവസങ്ങളിലായി ചികിത്സ തേടിയത്. എരുമത്തെരുവിലെ റഹ്‌മാനിയ ഹോട്ടലില്‍ നിന്നുമാണ് പരിപാടിക്ക് ഭക്ഷണം തയ്യാറാക്കിയത്. ഇതില്‍ കോഴിക്കറി കൂട്ടിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് പറയുന്നത്. ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോയി കുടുംബാംഗങ്ങള്‍ക്ക് നല്‍കിയവരും ബുദ്ധിമുട്ടിലായി. ആരുടേയും നില സാരമുള്ളതല്ല. ഇത് സംബന്ധിച്ച് ബാര്‍ അസോസിയേഷന്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന് പരാതി നല്‍കിയതായാണ് വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *