August 6, 2026

കൽപ്പറ്റ പള്ളിപ്പെരുന്നാൾ ഏഴ്, എട്ട് തിയ്യതികളിൽ

0
IMG_20220505_142411.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സെൻറ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് ഏഴ്, എട്ട് (ശനി, ഞായർ) തീയ്യതികളിൽ ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വികാരി ഫാ.ഡോ.മത്തായി അതിരംപുഴയിൽ കൊടി ഉയർത്തും. തുടർന്ന് സന്ധ്യ പ്രാർത്ഥന, ആശിർവാദം.
എട്ടിന് ഏഴു മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വി..കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം ,പ്രദക്ഷിണം ആശിർവാദം എന്നിവക്ക് ശേഷം നേർച്ചഭക്ഷണം ഉണ്ടായിരിക്കും.
വി.കുർബാന അനന്തരം ഇടവകയിലെ പ്രതിഭകളേയും 70 വയസിന് മേൽ പ്രായമുള്ളവരേയും ആദരിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *