October 16, 2026

ഹൈവേ പട്രോളിംഗിനിടെ കൽപ്പറ്റ എസ്.ഐയെ പരുക്കേൽപ്പിച്ച ബൈക്ക് യാത്രികൻ സൽമാനുൽ ഫാരിസ് പിടിയിൽ

0
IMG_20220505_180348.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ :വാഹന പരിശോധനയ്ക്കിടെ അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥനെ പരുക്കേൽപിച്ച കേസിൽ മുട്ടിൽ ചെലഞ്ഞിച്ചാൽ പുത്തുക്കണ്ടി സൽമാനുൽ ഫാരിസ് (22)പിടിയിൽ. കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ എടപ്പട്ടിയിലാണു സംഭവം. കാലിനു പരുക്കേറ്റ ഹൈവേ പട്രോളിങ് എസ്ഐ ബെന്നി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
 പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകിൽ നമ്പർ പ്ലേറ്റില്ലെന്നു കണ്ടെത്തിയിരുന്നു. ബൈക്കിന്റെ പിറകിൽ പിടിച്ചുനിന്ന് എസ്ഐ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ പ്രതി ബൈക്ക് മുന്നോട്ടെടുക്കുകയായിരുന്നു. ബൈക്കിന്റെ ക്യാരിയറിൽ കൈ കുടുങ്ങിയ ബെന്നിയെയും കൊണ്ടു ബൈക്ക് മുന്നോട്ടു പോകുകയും നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയും ചെയ്തു. ഹൈവേ പൊലീസ് പിടികൂടി കൽപറ്റ പൊലീസിനു കൈമാറിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *