June 10, 2026

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

0
GridArt_20220505_1820447552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള ഏജന്റുമാരുടെയും, വില്‍പനക്കാരുടെയും മക്കള്‍ക്കുളള 2021ലെ സ്‌കോളര്‍ഷിപ്പ് വിതരണ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ എ. പി. ജെ ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ എ. ഗീത 16 വിദ്യാര്‍ത്ഥികള്‍ക്കുളള 2021 ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി മജീഷ്യന്‍ ശശി താഴത്തുവയല്‍ അവതരിപ്പിച്ച മാജിക് ഷോയും നടന്നു. പരിപാടിയില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി. ബിജു, മാനന്തവാടി എ.ഡി.എല്‍.ഒ സി. ബി സന്ദേഷ്, കല്‍പ്പറ്റ എഡി. എല്‍.ഒ ജാനിസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി. എസ് രാജു, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ടി. എസ്. സുരേഷ്, സന്തോഷ് ജി. നായര്‍, ഷിബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *