June 10, 2026

സെറികള്‍ച്ചര്‍ : കര്‍ഷക സംഗമം നടത്തി

0
GridArt_20220505_1826220282.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്കായി ജില്ലാതല കര്‍ഷക സംഗമം നടത്തി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ പങ്കെടുത്ത സംഗമത്തിന്റെയും കൈപുസ്തക പ്രകാശനത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജില്ലയിലെ മികച്ച സെറികള്‍ച്ചര്‍ കര്‍ഷകരെ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ആദരിച്ചു.ജോയ് എന്‍ ജോണ്‍ (മിനിസ്ട്രറി ഓഫ് ടെക്‌സ്‌റ്റൈല്‍സ് ഭാരത സര്‍ക്കാര്‍), പാലക്കാട് സെറികള്‍ചര്‍ ഓഫീസര്‍ മന്‍സൂര്‍ എന്നിവര്‍ ക്ലാസെടുത്തു.
ദാരിദ്ര്യലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ്,
അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ജി.എസ് ലേഖ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പാര്‍വ്വതി, അസിസ്റ്റന്റ് സെറികള്‍ച്ചര്‍ ഓഫീസര്‍ അബ്ദുല്‍ സലിം, കര്‍ഷക പ്രതിനിധി ബേബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *