April 20, 2024

ക്രാഷ് കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു

0
Img 20220405 192358.jpg
കൽപ്പറ്റ :
2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് ടു സയന്‍സ് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2022-ലെ നീറ്റ് – എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗില്‍ പങ്കെടുക്കാം. വൈത്തിരി താലൂക്കിലുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, വിലാസം, രക്ഷിതാവിന്റെ പേര്, ജാതി, വാര്‍ഷിക വരുമാനം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും, രക്ഷിതാവിന്റെ സമ്മതപത്രം പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കണം. നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകളില്ലാത്തതുമായ അപേക്ഷ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്. അവസാന തീയതി മെയ് 9. ഫോണ്‍: 04936202232.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *