April 25, 2026

ഗ്രാമ യാത്ര : ഉള്ളിശ്ശേരി ശാഖയിൽ തുടക്കമായി

0
GridArt_20220508_1316156552.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :   പനമരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 15  വരെ നടക്കുന്ന ഗ്രാമ യാത്ര ഉള്ളിശ്ശേരി ശാഖയിൽ തുടക്കമായി.എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി   പഞ്ചായത്ത് ഭാരവാഹികളുടെ നേത്രത്വത്തിൽ ശാഖ പര്യടനങ്ങൾ ഗ്രാമ യാത്ര എന്ന പേരിൽ എല്ലാ ശാഖകളിലും 15 ആം തീയതിയോടെ നടത്തണമെന്ന് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉള്ളിശ്ശേരിയിൽ വിപുലമായ ഗ്രാമ യാത്ര നടത്തുകയും യൂണിറ്റ് പുന:സംഘടിക്കുകയും ചെയ്തു. ഗ്രാമ യാത്ര മാനന്തവാടി നിയോജക  മണ്ഡലം പ്രസിഡന്റ്‌ മുത്തലിബ് ദ്വാരക ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മണ്ഡലം വൈസ് പ്രസിഡന്റ് നാസർ ഉള്ളിശ്ശേരി, എം എസ് എഫ് പഞ്ചായത്ത് ഭാരവാഹികളായ മുബഷിർ പനമരം, റിയാസ് കൂളിവയൽ, സിനാൻ അഞ്ചാംമൈൽ തുടങ്ങിയവർ പങ്കെടുത്തു.  ഉള്ളിശ്ശേരി ശാഖ കമ്മറ്റി ഭാരവാഹികൾ പ്രസിഡന്റ് : നിഹാൽ. ജ:സെക്രട്ടറി :റിസ്‌വാൻ 
 വൈസ് പ്രസിഡന്റ് : നിഷാദ്, ശഹ്റാൻ സെക്രട്ടറിമാരായി : റാഷിദ്‌, യാസീൻ
ട്രഷറർ : അജ്നാസ് എന്നിവരെ തിരഞ്ഞെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *