April 24, 2024

കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻ്റ് ബ്യൂട്ടീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

0
Gridart 20220508 1943361072.jpg
കൽപ്പറ്റ : കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻ്റ് ബ്യൂട്ടീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൽപ്പറ്റയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രേം പ്രകാശ് വെള്ളമുണ്ട (പ്രസിഡണ്ട്), ഗണേഷ് മുട്ടിൽ (സെക്രട്ടറി) ,ബിജു കൽപ്പറ്റ (ട്രഷറർ ) എന്നിവരാണ് ജില്ലാ ഭാരവാഹികൾ.
 ബാർബർ- ബ്യൂട്ടിഷ്യൻ ജോലികൾ ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തുക, മുടി മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർ സംവിധാനമൊരുക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസ്സാക്കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.ടി. സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.എം.എസ്. അലവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് സി.എം. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേം പ്രകാശ് വെള്ളമുണ്ട റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എസ്.പ്രഭാകരൻ, റഷീദ് മട്ടിൽ ,ടി .എസ് .പ്രഭാകരൻ ,റഷീദ് പടിഞ്ഞാറത്തറ, പി.കെ. മോഹനൻ, സുരേഷ് ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *