June 10, 2026

സന്തോഷ്ട്രോഫി താരം സഫ്നാദിന്റെ വീട് നിർമ്മാണ പൂർത്തീകരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ

0
GridArt_20220508_1947510292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി  : സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗം മേപ്പാടി മാങ്കുന്ന് സ്വദേശി, വയനാടിന്റെ അഭിമാനം സഫ്നാദിന്റെ വീട് നിർമ്മാണം ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പൂർത്തീകരിച്ച് നൽകും. വീട് നിർമ്മാണം പൂർത്തീകരണം ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത വിവരം ജില്ലാ സെക്രട്ടറി കെ.റഫീഖും പ്രസിഡണ്ട് കെ.എം. ഫ്രാൻസിസും സഫ്നാദിന്റെ താമസസ്ഥലത്തെത്തി സഫ്നാദിനേയും രക്ഷിതാക്കളേയും അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ അർജ്ജുൻ ഗോപാൽ, പി.ജംഷീദ്, ബ്ലോക്ക് ട്രഷറർ എം.കെ.റിയാസ്, പി.സി.ഹരിദാസ് തുടങ്ങിയവരും ഒപ്പമുണ്ടായി. വളരെ പെട്ടെന്ന് തന്നെ വീട് നിർമ്മാണം പൂർത്തീകരിക്കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. നിർണ്ണായ സമയത്ത് ഹെഡറിലൂടെ ഗോൾ നേടി കേരളത്തെ വിജയത്തിലേക്കെത്തിച്ച താരമാണ് സഫ്നാദ്. സഫ്നാദിന്റെ പഠനത്തിനും ജോലിക്കും ആവശ്യമായ സഹായവും ഡി.വൈ.എഫ്.ഐ നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *