April 24, 2026

അംഗൻവാടി ജീവനക്കാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

0
GridArt_20220510_1112411072.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് :  തരിയോട് ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. തരിയോട് പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നിന്നുള്ള ടീച്ചർമാരും ഹെൽപ്പർ മാരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി. ജി ഷിബു വിരമിക്കുന്ന ടീച്ചർമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. പി ലതിക, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി തുടങ്ങിയവർ പൊന്നാടയണിയിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ സിസിലി മാണി, ഹെൽപ്പേഴ്സ് ലീഡർ സുകന്യ, ടീച്ചർ മാരായ വത്സല നളിനാക്ഷൻ, എം എ മേരി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *