April 24, 2024

എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായി

0
Gridart 20220510 1200177692.jpg
പേരിയ: തലപ്പുഴ എസ്.ഐ രാംകുമാറും, സംഘവും പേരിയ 38 ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ പി ഷംനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 0.94 ഗ്രാം മയക്കുമരുന്നാണ് പിടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 13 എഡി 2225 ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒ മാരായ സനില്‍, രാജേഷ്, സിജോ, സി.പി.ഒ മാരായ സനൂപ്, സിജോ, ലിജോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *