October 18, 2026

കല്ലോടി പള്ളിത്തിരുനാൾ നാളെ സമാപിക്കും

0
GridArt_20220510_1835355182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടിയിലെ പരിശുദ്ധ മാതാവിന്റെ തിരുനാൾ നാളെ സമാപിക്കും. രാവിലെ 6, 7.30, 8.30, 10.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാകും. തലശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത മാർ ജോർജ് ഞരളക്കാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 8.30 മുതൽ നേർച്ച ഭക്ഷണവിതരണം ആരംഭിക്കും.12.15ന് ദേവാലയ പരിസരത്ത് പ്രദക്ഷിണം നടക്കും.2 മണിയോടെ കൊടിയിറക്കും. പുളിഞ്ഞാമ്പറ്റ കപ്പേളയിലേക്ക് പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ദീപാലങ്കാര രഥത്തിൽ നടത്തിയ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *