നടവയൽ ആരോഗ്യ ഉപകേന്ദ്രം കാര്യക്ഷമമായി പ്രവർത്തനം ആരംഭിക്കുന്നതും കാത്ത് ജനങ്ങൾ
പനമരം : ജില്ലയിൽ ഏറ്റവും അധികം ആദിവാസി കോളനികളുള്ള പ്രദേശമാണ് നടവയൽ.70- ൽ പരം പട്ടിക ജാതി, പട്ടിക വർഗ്ഗ കോളനികൾ ഉള്ള ഈ വില്ലേജിൽ പനമരം പഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രം മാത്രമാണ് ഇവർക്ക് ചികിത്സക്കുള്ള അശാകേന്ദ്രം.നടവയലിൽ 22- കോളനികളിലായി മാത്രം ആയിരക്കണക്കിന് ആദിവാസികളുണ്ട്.
മഴ കാലത്തും വേനൽ കാലത്തും മഞ്ഞപിത്തം, എലിപ്പ നി, ഡെങ്കി പനി തുടങ്ങി യ പകർച്ച വ്യാധി കൾ കോളനിയിൽ പടർന്നു പിടിക്കാറുണ്ട്.
ഈ അവസരത്തിൽ ആഴ്ചയിൽ ചില ദിവസം മാത്രം പ്രവർത്തിക്കുന്ന നടവയലിലെ ഈ ആരോഗ്യ ഉപ കേന്ദ്രം കോളനിക്കാർക്ക് ആവശ്യത്തിന് ഉപയോഗപ്പെടുന്നില്ല.
കോളനിക്കാർക്ക് ഈ ഉപ കേന്ദ്രത്തിൽ എത്താൻ 20- കിലോമീറ്റർ യാത്ര ചെയ്തു വേണം വരാൻ.ഓട്ടോ വിളിച്ചു വരണമെങ്കിൽ ഇരുന്നൂരു രൂപയോളം ചിലവും വരും.
ഇങ്ങനെ ഉള്ള സന്ദർഭത്തിൽ നിലവിലുള്ള ഈ ആരോഗ്യ ഉപകേന്ദ്രം പി. എച്ച്. സി ആയി ഉയർത്തു കയും, ഡോക്ടറുടെ സേവനം സ്ഥിരമാക്കാനും ജനങ്ങളും, വ്യാപരികളും മുഖ്യ മന്ത്രി അടക്ക മുള്ളവർക്ക് പരാതി നൽകി കാത്തിരിക്കുന്നു.
ആദിവാസി കൾക്കും, മറ്റുള്ളവർക്കും ഉപകാര പ്രധമായ ആരോഗ്യ കേന്ദ്രം നടവയലിൽ സ്ഥാപിച്ച് ഡോക്ടറുടെ സേവനവും നൽകണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.





Leave a Reply