GridArt_20220512_1218198032.jpg

വ്യാജ ഒപ്പു പതിച്ച് ഹോം സ്റ്റേയ്ക്ക് ലൈസൻസ് ; തരിയോട് പഞ്ചായത്ത് ഓഫിസിലെ ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു


AdAd
പടിഞ്ഞാറത്തറ : പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പു പതിച്ച് ഹോം സ്റ്റേയ്ക്ക് ലൈസൻസ് നൽകിയ തരിയോട് പഞ്ചായത്ത് ഓഫിസിലെ ക്ലാർക്ക് കൽപറ്റ തിരുവാതിരയിൽ ഡിജീഷ് ( 32 ) നെ പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേയ്ക്ക് ലഭിച്ച ലൈസൻസിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാൾ നടത്തിയ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഇതിനു പുറമെ പൊലീസിലും പരാതി നൽകിയതോടെ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. എന്നാൽ കോടതി അപേക്ഷ നിരസിച്ചതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.