April 24, 2026

അമ്മ അറിയാന്‍ : മാതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
GridArt_20220512_1650280662.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി.ക്ലബിന്റെ നേതൃത്വത്തില്‍ അമ്മമാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തില്‍ വിദ്യാലയത്തിലെ നൂറ്റി അന്‍പതോളം അമ്മമാര്‍ക്ക് വിവിധ ബാച്ചുകളിലായാണ് പരിശീലനം നടത്തുന്നത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ നിര്‍വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എസ്.എം.സി. ചെയര്‍മാന്‍ ടി. ഹൈറുദ്ദീന്‍ ,പ്രധാനാധ്യാപിക സുമിത പി.ഒ. , അനില്‍കുമാര്‍ കെ., മനോജ് സി., സബിത പി.ബി. , എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ ഫിദല്‍ ഖമര്‍ , ജ്യോത്സ്‌ന, ശ്രേയ കല്യാണി, നേഹ ഫാത്തിമ, അമൃത, അസ്‌ന , അശ്വിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *