March 19, 2024

ഇരുളത്തെ അഭിഭാഷകന്റെ ആത്മഹത്യയിൽ വെള്ളിയാഴ്ച പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ബഹുജന മാർച്ച്‌

0
Img 20220512 193938.jpg
പുൽപ്പള്ളി : പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വീട് ജപ്തി നടപടികൾ ആരംഭിച്ചതിനെ തുടർന്ന് ഇരുളത്തെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ എം.വി. ടോമി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ സർവകക്ഷി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും.ഉച്ചയ്ക്ക് 2 – മണിക്ക് വിജയാ ഹയർ സെക്കൻഡറി സ്ക്കൂൾ പരിസരത്തു നിന്നും മാർച്ച്‌ ആരംഭിക്കും. കാർഷിക- കാർഷികേതര കടങ്ങളുടെ പേരിൽ ജപ്തി നടപടികൾ പാടില്ല എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന് എതിരായാണ് ബാങ്ക് പ്രവർത്തിച്ചതെന്ന് കമ്മറ്റി പറഞ്ഞു.യോഗത്തിൽ എ.വി.ജയൻ, എം.എസ്. പ്രഭാകരൻ, എൻ. രംഗനാഥൻ എ.ജെ. കുര്യൻ, പി.എം.ഷാജഹാൻ , ഷിബി തൂടങ്ങിയവർ സംസാരിച്ചു.

ആക്ഷൻ കമ്മറ്റി ഭാരവാഹികളായി എം.എസ്. പ്രഭാകരൻ (ചെയർമാൻ) പി.എം.ഷാജഹാൻ (കൺവീന ർ ) എന്നിവരെ തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *