കുട്ടിക്കൊരു വീട് : സംഘാടകസമിതി രൂപീകരിച്ചു
മേപ്പാടി : കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ. (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ )
31 – മത് സംസ്ഥാന സമ്മേളനത്തിൻ്റെ എടുത്ത തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 168 സബ് ജില്ലകളിലും ഓരോ കുട്ടികൾക്ക് വീട് നിർമ്മിച്ചു നല്കുകയാണ്. വയനാട് ജില്ലയിൽ വൈത്തിരി ഉപജില്ലയിൽ മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടിയെയാണ് തിരഞ്ഞെടുത്തത്.
ജി.എച്ച്.എസ്.എസ്. മേപ്പാടിയിൽ സംഘാടക സമിതി യോഗം കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ ഉത്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജില്ലാ ട്രെഷറർ ടി.രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും , കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് പദ്ധതി വിശദീകരണവും നടത്തി. കർഷക സംഘം ജില്ലാ കമ്മറ്റി അംഗം വി.ഹാരീസ്,വി.എ. ദേവകി, കെ.ടി.വിനോദൻ, ജി.സി. വനജ, പി.ഉമേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.എം.പി.അനൂപ് നന്ദി പറഞ്ഞു.വി.ഹാരിസ് ചെയർമാനും, കെ.ടി.വിനോദൻ കൺവീനറുമായി ആയും 101 അംഗ നിർമ്മാണ കമ്മറ്റി രൂപീകരിച്ചു.






Leave a Reply