April 20, 2024

സൗത്ത് ഇന്ത്യൻ ബാങ്ക് റിക്കവറി ഓഫീസർക്കെതിരെ നടപടിയെടുക്കണം : എൻസിപി

0
Gridart 20220514 0837530562.jpg
 പുൽപ്പള്ളി : മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടോമി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എൻസിപി വയനാട് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ആവശ്യപ്പെട്ടു . സർഫാസി നിയമം നടപ്പാക്കാൻ ശ്രമിച്ച റിക്കവറി ഓഫീസർ അർജ്ജുനൻ അഡ്വക്കേറ്റ് ടോമിയും കുടുംബത്തെയും അപമാനിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഇടയായത്.  കൂടാതെ റിക്കവറി ഓഫീസറുടെ കൂടെ വന്ന ആളുകളും ആ കുടുംബത്തെ പരസ്യമായി അപമാനിച്ചു ഇത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ല, 16 ലക്ഷം രൂപയിൽ ഒത്തുതീർപ്പായി കുടുംബം നാലു ലക്ഷം രൂപ അടയ്ക്കാൻ തയ്യാറായിട്ടും ബാക്കി തുക നാല് ദിവസത്തിനുള്ളിൽ അടയ്ക്കാം എന്ന് ഏറ്റിട്ടും നാട്ടുകാരുടെ മുൻപിൽ കുടുംബത്തെ അപമാനിച്ചതിന്റെ പേരിലാണ് ഒരു കുടുംബത്തിന്റെ അത്താണിയായ അദ്ദേഹം അപമാനഭാരത്താൽ ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം എന്നും ഇരുളത്ത് കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാനും ജില്ലാ സെക്രട്ടറിമാരായ കെ ബി പ്രേമാനന്ദൻ, അനൂപ് ജോജോ , കർഷകതൊഴിലാളി പ്രസിഡന്റ് എം കെ ബാലൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലയുടെ ചാർജുള്ള വനം വന്യജീവി വകുപ്പ് മന്ത്രി  എ കെ ശശീന്ദ്രന് പാർട്ടി നിവേദനം നൽകുവാനും തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *