June 11, 2026

സിപിഐ തൊണ്ടർനാട് ലോക്കൽ സമ്മേളനം സഖാവ് എം എൻ കൃഷ്ണനായർ നഗറിൽ വെച്ച് നടന്നു

0
GridArt_20220516_0720532612.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്:  സിപിഐ തൊണ്ടർനാട്  ലോക്കൽ സമ്മേളനം സഖാവ് എം എൻ  കൃഷ്ണനായർ നഗറിൽ വെച്ച് നടന്നു. ജില്ലാ എക്സിക്യൂട്ടീവ് അഗം സഖാവ് സ. അമ്പി ചിറയിൽ ഉത്ഘാടനം ചെയ്തു. അനുദിനം വര്ധിക്കുന്ന പാചക വാതാക പെട്രോൾ ഉത്പന്നത്തിന്റെ വില വർദ്ധനവ് ജനങ്ങളെ ദുരിതത്തിൽ ആകുകയാണെന്നും വില വർദ്ധനവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സഖാവ് ആവശ്യപ്പെട്ടു. തൊണ്ടർനാട് ലോക്കൽ സെക്രട്ടറി ആയി സ. സുരേഷ് സി ബി  യെയും അസിസ്റ്റന്റ് സെക്രട്ടറി ആയി സ. മമ്മൂട്ടി മക്കിയാട് നെയും തെരഞ്ഞെടുത്തു. തൊണ്ടർനാട് പഞ്ചായത്തിൽ പട്ടികജാതി പട്ടിക്കവർഗ്ഗ വിഭാഗത്തിൽപെട്ട വരുടെ ഭവന നിർമാണത്തിന്റെ ഫണ്ട്‌ ഉടൻ അനുവദിക്കണം എന്ന് തൊണ്ടർനാട് ലോക്കൽ ആവശ്യപ്പെടുന്നു തൊണ്ടർനാട് കരിമ്പ് പ്രദേശത്തെ മുഴുവനും ഭൂരഹിതരായ ആൾക്കാരുടെയും പട്ടയം നൽകണം എന്ന് തൊണ്ടർനാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *