June 11, 2026

വിരമിച്ച അധ്യാപകർക്ക് മാനന്തവാടി നഗരസഭ ആദരവ് സംഘടിപ്പിച്ചു

0
GridArt_20220516_1328488652.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. നഗരസഭയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് 2021-2022 അധ്യയന വർഷം വിരമിച്ച അധ്യാപകർക്ക് മാനന്തവാടി നഗരസഭയുടെ ആദരവ് സംഘടിപ്പിച്ചു.നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ,
ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്ജ്, സീമന്തിനി സുരേഷ്, വിപിൻ വേണുഗോപാൽ, മാർഗരറ്റ് തോമസ്, അബ്ദുൾ ആസിഫ്, എം.നാരായണൻ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു. പ്രകാശൻ ഇ.കെ , പ്രിൻസിപ്പൾ , ഗവ ഹയർ സെക്കണ്ടറി സ്കൂൾ ആറാട്ടുതറ, ലിസി പി ജെ , ഹെഡ്മിസ്ട്രസ് , ഗവ ഹൈസ്കൂൾ , ആറാട്ടുതറ, മാത്യു എം ടി , ഗവ യു പി സ്കൂൾ , മാനന്തവാടി, മേരി പി മാത്യു , സെന്റ് മാർട്ടിൻസ് എൽ പി സ്കൂൾ , ഒണ്ടയങ്ങാടി, ലാലി മാത്യു , ഫാ ജി കെ എം എച്ച് എസ് , കണിയാരം, സൂസമ്മ കെ എ , എൽ എഫ് യു പി എസ് , മാനന്തവാടി, ഷൈനി സെബാസ്റ്റ്യൻ , എൽ എഫ് യു പി സ്കൂൾ മാനന്തവാടി, അജിത കെ , നാഷണൽ എൽ പി സ്കൂൾ ഒഴക്കോടി,മേഴ്സി ടി , സെൻറ് ജോസഫ്സ് എൽ പി സ്കൂൾ , പിലാക്കാവ്, ബിജി പി പി , ഗവ ഹൈസ്കൂൾ , മാനന്തവാടി, വിൻസെന്റ് പി വി , ഗവ ഹൈസ്കൂൾ , മാനന്തവാടി, സരസമ്മ പി ആർ , ഗവ യു പി സ്കൂൾ എന്നിവരെ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *