GridArt_20220518_0739173702.jpg

മുള്ളൻ കൊല്ലി പഞ്ചായത്ത്‌ വികസന പ്രവർത്തന അവലോകനവുമായി ചേലൂരിൽ ഗ്രാമസഭ ചേർന്നു


AdAd
മുള്ളൻകൊല്ലി : മുള്ളൻ കൊല്ലി പഞ്ചായത്ത്‌ വികസന പ്രവർത്തന അവലോകനവുമായി ചേലൂരിൽ ഗ്രാമസഭ ചേർന്നു. പഞ്ചായത്തിൽ പണി നടക്കുന്ന റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കൽ, ലൈഫ് പദ്ധതി പ്രകാരം ലിസ്റ്റ് വന്നാൽ ഭവനനിർമ്മാണം നടപ്പിലാക്കാൻ, ക്ഷീര മേഖലയിലും, സാമൂഹ്യ മേഖലയിലും ഉള്ള പ്രവർത്തനങ്ങൾ മെച്ച പെടുത്തൽ, മഴക്കാല ശുചീകരണ പ്രവർ ത്തനഞങ്ങൾ, തെളിനീര് ഒഴിക്കുന്ന നവകേരളം എന്ന ആശയത്തിൽ ജല നടത്തം നടത്തുക, ഉപയോഗ സൂന്യമായ പൈപ്പുകൾ വാർഡുകളിൽ നിന്നും നീക്കം ചെയ്യാനും ഗ്രാമ സഭയിൽ തീരുമാനിച്ചു.

വാർഡുകളിലെ വർക്കിംഗ്‌ ഗ്രൂപ്പ്‌ കളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും 100- ൽ അധികം ആളുകൾ പങ്കെടുത്ത ഗ്രാമ സഭയിൽ ചർച്ച ചയ്തു.മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് അസ്സ് സിസ്റ്റന്റ് സെക്രട്ടറി താദേവൂസ് പ്രോഗ്രാം ഉത്ഘാടനം ചയ്തു.വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി. കെ ജോസ് പനച്ചിക്കൽ, മെമ്പർ ജോസ് നെല്ലേടം, വൈസ് പ്രസിഡന്റ്‌ ശിവരാമൻ പാറക്കുഴി,മോണിറ്റിങ്ങ് കമ്മിറ്റി കൺവീനർ സജി, വാർഡ് മെമ്പർ മോളി സജി ആക്കാംന്തിരിൽ, ജോർജ് തട്ടാം പറമ്പിൽ സാവിത്രി, സജി ജോസ് ആക്കാംതിരിയിൽ, അജി തട്ടാം പറമ്പിൽ, രാജൻ പാറക്കൽ, എ. ഡി. എസ് പ്രസിഡന്റ്‌ പത്മിനി , എ. ഡി. എ സ് സെക്രട്ടറി ഷീജാ വിജയൻ, ആശാ വർക്കർ വത്സ ഗംഗദരൻ, ജോമറ്റ് വാദ്യത്ത്, ജോയ് രണ്ടാനിയിൽ, ബേബി കോലോത്തുപറമ്പിൽ, ജോർജ് ഇടപ്പാട്ട്, ക്ലാര എന്നിവർ പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.